Sorry, you need to enable JavaScript to visit this website.

സർക്കാർ വകുപ്പുകളെല്ലാം മുഖ്യമന്ത്രിക്ക് കീഴിൽ, ഉത്തരവിനെതിരെ പ്രതിഷേധം

തിരുവനന്തപുരം- സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പൊതുഭരണ വകുപ്പ് നിയന്ത്രിക്കുമെന്ന സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം. സംസ്ഥാന ഭരണ നിർവ്വഹണത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന തീരുമാ നം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ അനുകൂല സംഘടന ജോയിന്റെ കൗൺസിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഘടകകക്ഷി വകുപ്പുകളിൽ പോലും ഇടപട ൽ സാധ്യമാകുന്ന തരത്തിലാണ് ഉത്തരവിലെ വ്യവസ്ഥകളെന്നാണ് സംഘടനയുടെ ആക്ഷേപം. ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം അടക്കമുള്ള ഫയ ലുകളിൽ അതാത് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാമായിരുന്ന അധികാരം പരിമിത പ്പെടുത്തുന്നതാണ് സർക്കാർ ഉത്തരവ്. വകുപ്പു മേധാവികൾക്ക് മേൽ നിയന്ത്രണം ഉത്തരവ് അനുസരിച്ച് സെക്രട്ടേറിയറ്റിൽ നിന്ന് നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെ ചുമതലയാണ്. പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി കൺ വീനറായ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാര് ഉത്തരവ്. സർക്കാർ വകുപ്പു കളിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും നിയമിക്കപ്പെട്ട പൊതു ഭരണ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥർക്കും സ്‌പെഷ്യൽ ഓഫീസർമാർക്കും ഇതോടെ വലിയ ഇടപെട ലുകൾക്ക് കളമൊരുങ്ങുമെന്നാണ് ആക്ഷേപം. വകുപ്പ് മേധാവിക്കുണ്ടായിരുന്ന അധികാരങ്ങൾ വകുപ്പുമായി ഒരു ബന്ധവുമില്ലാത്ത അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർക്ക് കൈമാറുന്നത് ഭരണ പ്രതിസന്ധിക്ക് പോലും കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്. അധികാര കേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പുതി യ നീക്കം അംഗീകരിക്കാനാകില്ലെന്നും ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും ആവ ശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. എന്നാൽ ഉത്തരവിൽ പുതുതായി ഒന്നുമില്ലെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർക്ക് നിലവിലുള്ള ചുമത ലകൾ വ്യക്തമാക്കി ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊതുഭരണ വകുപ്പിന്റെ നിലപാട്.

Latest News