Sorry, you need to enable JavaScript to visit this website.

കരടി ചത്തതിൽ ക്രിമിനൽ ബാധ്യത എങ്ങിനെയന്ന് ഹൈക്കോടതി

കൊച്ചി- തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്താനാകുമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥർ നല്ല ഉദ്ദേശത്തോടെ പ്രവർത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ കരടിക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നില്ലേ എന്നും കരടിയെ മനപൂർവ്വം കൊല്ലാനുള്ള ഉദ്ദേശം ഇവർക്കുണ്ടായിരുന്നില്ലല്ലോ എന്നും ഹർജിക്കാരോട് കോടതി ചോദിച്ചു. അതേസമയം പൊതുതാത്പര്യ ഹർജിയിൽ വനം വകുപ്പ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് ഹൈകോടതി നോട്ടീസ് അയച്ചു. കരടി മരിക്കാനിടയായ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹർജി നൽകിയത്. കേസ് മെയ് 25 ന് വീണ്ടും പരിഗണിക്കും.

Latest News