കൊച്ചി- ഇരുപത്തിയഞ്ചിലേറെ മോഷണ- മയക്കുമരുന്ന് കേസുകളിലെ പ്രതി പോലീസ് പിടിയില്‍. മട്ടാഞ്ചേരി ചിറപ്പുറം ഈരവേലി സുള്‍ഫിക്കര്‍ (25) നെയാണ് പുത്തന്‍കുരിശ് പോലീസ് പിടികൂടിയത്.
കോലഞ്ചേരി എം. ഒ. എസ്. സി മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കണ്‍സല്‍ട്ടിംഗ് മുറിയില്‍ കയറി ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് പിടിയിലായത്. ബാഗില്‍ പണം, സ്വര്‍ണ്ണക്കൊലുസ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണുണ്ടായിരുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ മട്ടാഞ്ചേരിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
മട്ടാഞ്ചേരിയില്‍ നിന്ന് ബിഗ് ഷോപ്പറുമായി ഏതെങ്കിലും ആശുപത്രി പരിസരത്ത് വന്നിറങ്ങുന്ന മോഷ്ടാവ് രാത്രിയാകുന്നതോടെ ആശുപത്രിക്കുള്ളില്‍ കയറി കറങ്ങി നടക്കുകയും വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിച്ച് പുലര്‍ച്ചെ ബസില്‍ കടന്നു കളയുകയുമാണ് ചെയ്യുന്നത്.
അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ടി. ദിലീഷ്, എസ്. ഐമാരായ പി. കെ. സുരേഷ്, കെ. സജീവ,് എ. എസ്. ഐമാരായ മനോജ് കുമാര്‍, സുജിത്ത്, എസ്. സി. പി. ഒമാരായ ബി. ചന്ദ്രബോസ്, ദിനില്‍ ദാമോധരന്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.