Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റദ്ദാക്കിയ ഒന്നൊഴികെ എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങി; 210 കൊടും വളവുകൾ നിവർത്താൻ സാധ്യതാ പഠനം

- സംസ്ഥാനത്ത് 560 കിലോമീറ്ററിൽ 620 വളവുകൾ. ഇതിൽ 210 എണ്ണം കൊടും വളവുകൾ. ഇവ നിവർത്തുന്നതിന് സാധ്യതാ പഠനം തുടങ്ങിയതായും റെയിൽവേ അധികൃതർ

തിരുവനന്തപുരം - സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകൾ ഇന്നുമുതൽ ഓടിത്തുടങ്ങിയതായി റെയിൽവേ മന്ത്രാലയം. എന്നാൽ, ട്രെയിനുകളുടെ സമയക്രമം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് ബെംഗളൂരു എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് (12677) റദ്ദാക്കി. കറുകുറ്റി ചാലക്കുടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഓവർബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി ഇന്നലെ രാത്രിയാടെ പൂർത്തിയായതോടെയാണ് ട്രെയിനുകൾ സർവീസ് പുനാരാരംഭിക്കുന്നത്. ദീർഘദൂരം ഉൾപ്പെടെ 21 ട്രെയിനുകളാണ് റദ്ദാക്കിയിരുന്നത്.
 നിലവിൽ വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കായി ട്രാക്കുകൾ ആധുനികവത്കരിക്കുന്നതിന്റെ ജോലികളും നടക്കുന്നതായി റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ട്രെയിനുകൾ റദ്ദാക്കേണ്ടിവന്നേക്കും. ട്രെയിനുകളുടെ വേഗതയ്ക്ക് വെല്ലുവിളിയാകുന്ന വളവുകൾ നിവർത്തുന്നതിനുള്ള സാധ്യതാ പഠനവും റെയിൽവേ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 560 കിലോമീറ്ററിൽ 620 വളവുകളുണ്ട്. ഇതിൽ 210 എണ്ണം കൊടുംവളവുകളാണ്. ഇവ നിവർത്തുന്നതിനാണ് സാധ്യതാ പഠനം. വലിയ വളവുകൾ നിവർത്തുന്നതിന് സ്ഥലപരിമിതിയും വെല്ലുവിളിയായുണ്ട്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പഠനം നടക്കുന്നതായും അധികൃതർ സൂചിപ്പിച്ചു.

Latest News