കൊച്ചി- ഓണസദ്യ എത്തിച്ച് നല്‍കാത്തതില്‍ റെസ്റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉപഭോക്തൃ ഫോറം വിധി. വൈറ്റിലയിലെ റെസ്റ്റോറന്റിനാണ് ഉപഭോക്തൃഫോറം പിഴ വിധിച്ചത്. പരാതിക്കാരിയായ ബിന്ദ്യ വി സുതന്‍ 1295 രൂപ മുന്‍കൂര്‍ നല്‍കി അഞ്ച് പേര്‍ക്കുള്ള ഓണസദ്യ ബുക്ക് ചെയ്തിരുന്നു. 2021 ഓഗസ്റ്റ് 21ന് ഫ്‌ളാറ്റില്‍ സദ്യ എത്തിക്കുമെന്നായിരുന്നു റെസ്റ്റോറന്റ് പറഞ്ഞിരുന്നത്. എന്നാല്‍ റെസ്റ്റോറന്റ് സമയത്തിന് സദ്യ എത്തിച്ചില്ല. ഒഴികഴിവുകള്‍ പറഞ്ഞു പണം മടക്കിതരാമെന്ന് അറിയിക്കുകയാണ് ചെയ്തത്.
തനിക്ക് നേരിടേണ്ടി വന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. സേവനം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് റെസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കണ്‍സ്യൂമര്‍ ഫോറം വിലയിരുത്തി. സദ്യയ്ക്കായി ഈടാക്കിയ 1295 രൂപയ്‌ക്കൊപ്പം 1295 രൂപ മടക്കി നല്‍കുകയും ഒപ്പം നഷ്ടപരിഹാരവും കോടതിചെലവായി 5000 രൂപയും നല്‍കണമെന്നാണ് ഫോറത്തിന്റെ വിധി.