കാസർകോട്- ജൂഡിഷ്യറിയെ വിലയ്ക്കെടുത്ത രാഷ്ട്രീയ പകപോക്കൽ കേസ് സുപ്രീം കോടതിയിലെത്തുന്നത് വരെയെ ആയുസ്സുള്ളൂവെന്ന് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാൾ പറഞ്ഞു. 2014ൽ 65,000 കോടി ആദായമുണ്ടായിരുന്ന അദാനി ഗ്രൂപ്പിന്റെ ആസ്തി എട്ടു വർഷം പിന്നിട്ടപ്പോൾ 11 ലക്ഷം കോടിയായി. ഭാരത് ജോഡോ യാത്രയിൽ ഇതു പറഞ്ഞതിനാണ് ബി.ജെ.പി രാഹുൽ ഗാന്ധിയെ വേട്ടയാടുന്നത്.
അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കുമ്പോൾ ഇന്ന് പത്തായിരം കോടി രൂപയുടെ മൂല്യമുള്ള ഇന്ദിരാഗാന്ധി പിറന്നുവീണ ആനന്ദ് ഭവൻ ദാനം ചെയ്ത കുടുംബത്തെക്കുറിച്ച് എങ്കിലും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സുസ്ഥിരതയ്ക്കും നിലനിൽപ്പിനായും രക്തസാക്ഷിത്വം വരിച്ച കുടുംബത്തിനെ നരേന്ദ്രമോഡി സർക്കാർ ഇകഴ്ത്തി കാണിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത് -അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നിന്ന് കോട്ടച്ചേരി വരെ നൈറ്റ് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.വി. സുരേഷ്, ടോമി പ്ലാച്ചേരി, കരുൺ താപ്പ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, ജെയിംസ് പന്തമാക്കൽ, കെ. ഖാലിദ്, എൻ .കെ രത്നാകരൻ, കെ.പി. ബാലകൃഷ്ണൻ, മധുസൂദനൻ ബാലുർ, കെ .കെ. ബാബു, എ. വാസുദേവൻ, രാജേഷ് പള്ളിക്കര, ടി.കെ. നാരായണൻ, രാമകൃഷ്ണൻ പെരിയ, തോമസ് മാത്യു, ടി. രാമചന്ദ്രൻ, സൈമൺ പള്ളത്തുകുഴി, സിജോ അമ്പാട്ട് എന്നിവർ സംസാരിച്ചു.