ജിദ്ദ- സുഡാനിൽ നിന്ന് സൗദി സൈന്യം രക്ഷപ്പെടുത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ജിദ്ദയിൽ സ്വീകരിച്ച് ആശ്വാസവാക്കുകൾ നൽകുന്ന സൗദി വനിതാസൈനികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവെച്ചു. യുദ്ധമുഖത്തു നിന്ന് രക്ഷപ്പെട്ട് സൗദിയിലെത്തിയ കുഞ്ഞിനെയെടുത്ത് താലോലിക്കുന്ന വനിതാ സൈനികയുടെയും വൃദ്ധരെ സഹായിക്കുന്ന പട്ടാളക്കാരുടെയുമെല്ലാം ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രാധാന്യത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
شاهد.. مجندة سعودية ترحب بسيدات من جنسيات متعددة في قاعدة الملك عبدالله الجوية بـ #جدة بعد وصولهن من #السودان عبر طائرة تابعة للقوات الجوية #السعودية@H_alsufayan pic.twitter.com/6LUwc5mOuL
— العربية السعودية (@AlArabiya_KSA) April 27, 2023