ജിദ്ദ- ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാവേരി ദൗത്യത്തിനു മേല്‍നോട്ടം വഹിക്കാന്‍ ജിദ്ദയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ സൗദിയിലെ ബി.ജെ.പി അനുകൂല സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം (ഐ.ഒ.എഫ്) ബിജു കെ നായര്‍, പ്രവീണ്‍ പിള്ള, അനന്ദുനായര്‍, ചന്ദ്രാ ബാബു എന്നിവര്‍ സന്ദര്‍ശിച്ചു. സൗദിയിലുള്ള ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചുവെന്നും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും നേതാക്കള്‍ അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഉടന്‍ തന്നെ സൗദിയില്‍ നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് മന്ത്രി അറിയിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)