Sorry, you need to enable JavaScript to visit this website.

പി.ഡബ്ല്യൂ.ഡി ക്രമക്കേട്; ചീഫ് & ഡെപ്യൂട്ടി ആർക്കിടെക്ടുകൾക്ക് സസ്‌പെൻഷൻ, 10-ലേറെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സാധ്യത

തിരുവനന്തപുരം - പി.ഡബ്ല്യൂ.ഡി ആർക്കിടെക്ട് ഓഫീസിലെ ഗുരുതര വീഴ്ചയെ തുടർന്ന് വകുപ്പ് മേധാവി അടക്കമുള്ളവർക്കെതിരെ നടപടി. ചീഫ് ആർകിടെക്ട് രാജീവ് പി.എസ്, ഡെപ്യൂട്ടി ചീഫ് ആർകിടെക്ട് ഗിരീഷ് വി.എസ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. 
 മാർച്ചിൽ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനത്തെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. ഓഫീസിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. 41 ജീവനക്കാരിൽ 14 പേരേ ജോലിക്കെത്തിയിരുന്നുള്ളൂ. കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ വിവരങ്ങൾ ചേർത്തിരുന്നില്ല. കൂടാതെ ഉദ്യോഗസ്ഥർ സ്വകാര്യ ജോലികൾ ചെയ്യുന്നതായും കണ്ടെത്തി. ഓഫീസിലെ പത്തിലേറെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
 

Latest News