Sorry, you need to enable JavaScript to visit this website.

പിണറായി വിജയന്‍ വിശ്വാസികളുടെ വേദന മനസിലാക്കുന്നുണ്ട്, തിരിച്ചു സഹായിക്കുമെന്ന് മലങ്കര സഭ

കൊച്ചി - മലങ്കര ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് യാക്കോബായ സഭ. ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നത് മുഖ്യമന്ത്രിയുടെ മുന്‍കൈയിലാണെന്നും സഭയെ സഹായിക്കുന്നവരെ വിശ്വാസികള്‍ തിരിച്ചും സഹായിക്കുമെന്നും മെത്രാപൊലീത്ത ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. പിണറായി വിജയന്‍ വിശ്വാസികളുടെ വേദന മനസിലാക്കുന്നുണ്ട്. പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ മലങ്കര ചര്‍ച്ച് ബില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കം സംസ്ഥാനത്തെ വിഷയമാണെന്നും അതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ കഴിയില്ലെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി. ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News