തൃശ്ശൂര്‍ - ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും കെ എസ് ആര്‍ ടി സി ബസും തളിക്കുളത്ത് വെച്ച് കുട്ടിയിടിച്ച് കാര്‍ യാത്രക്കാരായ വദ്ധ ദമ്പതികള്‍ മരിച്ചു. നാല് പേരെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂര്‍ സ്വദേശികളായ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന്‍ (82) ഭാര്യ പാറുകുട്ടി (76) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ഷിജു (48 ) ഷിജുവിന്റെ ഭാര്യ ശ്രീജ (42), മകള്‍ അഭിരാമി (11) ബസ് യാത്രക്കാരനായ തൃശൂര്‍ കാക്കശേരി സ്വദേശി സത്യന്‍ ( 53 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.