തൃശ്ശൂര്‍ - മൂന്നര വര്‍ഷം മുന്‍പ് കുന്നംകുളത്ത് നടന്ന മുങ്ങി മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 2019 നവംബര്‍ 18 ന് കെപ്പറമ്പ് സ്വദേശി രാജേഷ് കുന്നംകുളത്തിനടുത്ത് പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഇപ്പോള്‍ കൊലപാതകമെന്ന് തെളിഞ്ഞത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് അന്വേഷണം നടന്നത്. രാജേഷിന്റെ സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സലീഷിന്റെ മൊബൈല്‍ പുഴയില്‍ വീണതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കണ്ടെത്തല്‍. രാജേഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.