ദുബായ്- നടന്‍ മാമുക്കോയയുടെ വിയോഗത്തില്‍ ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ദുബായ് ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പ്രശസ്ത ഹാസ്യനടനേയാണ് നമ്മുക്ക് നഷ്ടമായതെന്ന് ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ചെയര്‍മാന്‍ മൂസ്സ കൊയമ്പ്രം അനുശോചന യോഗത്തില്‍ പറഞ്ഞു ഹാസ്യാഭിനയത്തിനോടൊപ്പം സ്വതസിദ്ധമായ ഭാവാഭിനയവും മാമുക്കോയയെ വേറിട്ട നടനാക്കുന്നു എന്ന് ജനറല്‍ സെക്രട്ടറി അശ്‌റഫ് കൊടുങ്ങല്ലൂര്‍ പറഞ്ഞു. നാസര്‍ അച്ചിപ്ര, സുലൈമാന്‍ മതിലകം, റഫീഖ് വാണിമേല്‍ സാലിഹ് പുതുപറമ്പ് പങ്കെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)