Sorry, you need to enable JavaScript to visit this website.

കൗണ്‍സിലിംഗിനെത്തിയ ആണ്‍കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു; ഡോക്ടര്‍ കുറ്റക്കാരന്‍

തിരുവനന്തപുരം- കൗണ്‍സിലിംഗിനെത്തിയ 13 കാരനെ ലൈംഗികമായി  പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി സുദര്‍ശനാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ വ്യാഴാഴ്ച വിധി പറയും.
മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, പോക്‌സോ കേസ് പ്രകാരം പ്രതിയെ ഒരു വര്‍ഷം മുമ്പ് ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പ്രതി നിലവില്‍ ഹൈക്കോടതിയുടെ ജാമ്യത്തിലാണ്.
മണക്കാട് കുര്യാത്തിയില്‍ തന്റെ വീടിനോട് ചേര്‍ന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി 21  വരേയുള്ള കാലയളവില്‍ കുട്ടിയെ കൗണ്‍സിലിംഗിനായി എത്തിച്ചപ്പോഴായിരുന്നു പീഡനം. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ ഗുരുതരമായി. നിരന്തര പീഡനത്തില്‍ കുട്ടിയുടെ മനോരോഗം വര്‍ധിച്ചു. തുടര്‍ന്ന് പ്രതി മറ്റു ഡോക്ടര്‍മാരെ കാണിക്കാന്‍ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാര്‍ മറ്റ് പല മനോരോഗ വിഭഗ്ധരെ കാണിച്ചു. ഇതിലും കുറയാത്തതിനാല്‍ 2019ന് കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു.
2019 ജനുവരി മുപ്പതിന് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വര്‍ഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. പ്രതി കുട്ടിക്ക് ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് കൊടുക്കുമായിരുന്നുവെന്നും പറഞ്ഞു. മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ഫോര്‍ട്ട് പോലീസ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News