Sorry, you need to enable JavaScript to visit this website.

സംസം വെള്ളം വിമാനത്തിൽ കൊണ്ടുപോകാൻ വ്യവസ്ഥകൾ

ജിദ്ദ - ഉംറ കർമം നിർവഹിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങുന്ന വിദേശ തീർഥാടകർക്ക് വിമാനങ്ങളിൽ സംസം വെള്ളം കൊണ്ടുപോകാൻ വ്യവസ്ഥകൾ ബാധകമാണെന്ന് ജിദ്ദ എയർപോർട്ട് പറഞ്ഞു. വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുന്നതിന് അഞ്ചു ലിറ്റർ ശേഷിയുള്ള സംസം ബോട്ടിൽ പ്രധാന വിൽപന പോയിന്റുകളിൽ നിന്ന് വാങ്ങിയിരിക്കണം. സംസം ബോട്ടിൽ മറ്റു ലഗേജുകൾക്കൊപ്പം ബാഗേജുകൾക്കകത്ത് സൂക്ഷിക്കാൻ പാടില്ല. അന്താരാഷ്ട്ര സർവീസുകളിൽ മടങ്ങുന്ന ഓരോ തീർഥാടകനെയും ഒരു സംസം ബോട്ടിൽ വീതം മാത്രമാണ് കൊണ്ടുപോകാൻ അനുവദിക്കുക. ഇതിന് തീർഥാടകൻ ഉംറ കർമം നിർവഹിച്ചത് സ്ഥിരീകരിച്ച് നുസുക് ആപ്പിൽ ബുക്കിംഗ് ഉണ്ടായിരിക്കണമെന്നും ജിദ്ദ എയർപോർട്ട് പറഞ്ഞു.

Latest News