Sorry, you need to enable JavaScript to visit this website.

സി.പി.എം പ്രവര്‍ത്തകനെ കൊന്ന  കേസിലെ പ്രതി പൂജപ്പുര ജയിലില്‍ മരിച്ചു 

തിരുവനന്തപുരം- സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബൈജു (41) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു മരണം. സി പി എം പ്രവര്‍ത്തകന്‍ ആനാവൂര്‍ നാരായണന്‍ നായരെ കൊലപ്പെടുത്തിയ കേസിലെ 8ാം പ്രതിയാണ് ബൈജു.നാലുമാസം മുന്‍പാണ് ബൈജു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. 2013 നവംബര്‍ 11നാണ് നാരായണന്‍ നായരെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യത്തില്‍ മകനെ ആക്രമിക്കാനെത്തിയ സംഘത്തെ തടയാനെത്തിയതായിരുന്നു നാരായണന്‍ നായര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


 

Latest News