Sorry, you need to enable JavaScript to visit this website.

ശക്തമായ വേനല്‍ മഴ വരുന്നു,  രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം-സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനല്‍മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളത്ത് നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കടലാക്രമണ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പല ജില്ലകളിലും കനത്ത ചൂട് തുടരുകയാണ്. പാലക്കാട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ ഇന്നും കനത്ത ചൂടുണ്ടാകും. മലമ്പുഴ ഡാം, കൊല്ലങ്കോട്, മംഗലം ഡാം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം 39 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില അനുഭവപ്പെട്ടത്.
 

Latest News