Sorry, you need to enable JavaScript to visit this website.

സാരിക്ക് വേണ്ടി നാരികളുടെ പൊരിഞ്ഞ തല്ല് 

ബംഗളുരു-ഇതായിരിക്കണം ആദായ വില്‍പന, ഇടക്കൊരു സ്റ്റണ്ടൊന്നുമില്ലെങ്കില്‍ ജീവിതത്തില്‍ പിന്നെന്ത് ഹരം?  ഒരു സാരിക്കായി രണ്ട് സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല് എന്ന്  കേട്ടിട്ടുണ്ടാവും എന്നാല്‍ അത്തരം ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബംഗളൂരുവിലെ മല്ലേശ്വരത്ത് വാര്‍ഷിക വില്‍പ്പനയ്ക്കിടെയാണ് സംഭവം. മൈസൂര്‍ സില്‍ക്‌സ് സാരിയ്ക്ക് വേണ്ടിയാണ് ഇരുവരും തമ്മില്‍ തല്ലുന്നത്. ഇത് കണ്ടു നിന്ന ആരോ വീഡിയോ എടുത്ത് ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു.
സാരിയുടെ പേരില്‍ വാക്കേറ്റവും തര്‍ക്കവും ആരംഭിച്ചതിന് പിന്നാലെയാണ് ഇരുസ്ത്രീകളും പരസ്പരം ആക്രമിക്കാന്‍ തുടങ്ങിയത്. തമ്മില്‍ തല്ലുന്നതിന് പുറമേ ഇരുവരും മുടി പിടിച്ച് വലിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് സുരക്ഷാ ജീവനക്കാരും മറ്റ് ചില സ്ത്രീകളും എത്തിയാണ് ഇവരെ പിടിച്ച് മാറ്റുന്നത്. ബഹളത്തിനിടയില്‍ ഇതൊന്നും ശ്രദ്ധിക്കാതെ സാരി നോക്കി എടുക്കുന്ന മറ്റ് സ്ത്രീകളെയും വീഡിയോയില്‍ കാണാം. ഇതിനോടകം തന്നെ നിരവധിപേരാണ് ദൃശ്യം കണ്ടത്. 
 

Latest News