തിരുവനന്തപുരം-തലസ്ഥാന നഗരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസറെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ഷിജുകുമാര്‍ എന്നയാളാണ് പിടിയിലായത്. ഇന്നലെ രാത്രി പട്ടം പ്ലാമൂട്ടിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനികള്‍ ബഹളംവച്ചയോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മ്യൂസിയം പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിയിരുന്നു. തിരുവനന്തപുരത്ത് സമാന സംഭവം അടുത്തിടെ വേറെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനിതാ ഹോസ്റ്റലിന് മുമ്പില്‍ ഷോ നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായിട്ട് കാലമേറെയായിട്ടില്ല.