തിരുവനന്തപുരം - സിനിമാ സംഘടനകള്‍ താരങ്ങളായ ശ്രീനാഥ് ഭാസിക്കും, ഷെയിന്‍ നിഗത്തിനും ഏര്‍പ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഘടനകള്‍ക്കൊപ്പമാണ് സര്‍ക്കാറെന്നും വിലയ്ക്ക് മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവര്‍ തെറ്റ് തിരുത്തി സിനിമ രംഗത്ത് സജീവമാകണം. സിനിമയില്‍ ലഹരി ഉപയോഗത്തെ കുറിച്ച് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും കൂട്ടായ്മകളും സംഘടനകളും ഉള്ളത് അവരവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനാണ്. അതില്‍ നില്‍ക്കുമ്പോള്‍ അതിന്റേതായ നിയമം അനുസരിക്കണം. അതിന് വിധേയമായി പ്രവര്‍ത്തിക്കാത്തവരെ അവര്‍ പുറത്താക്കും. നാല് ദിവസം മുന്‍പ് ഈ വിഷയങ്ങള്‍ സംഘടനാ നേതാക്കള്‍ തന്നോട് ഉന്നയിച്ചിരുന്നു. അവരുടെ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം ആകാം നടപടിയെടുത്തതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു