വന്ദേഭാരത് എക്സ്പ്രസില്‍ തന്റെ പോസ്റ്റര്‍ ഒട്ടിച്ചതിന് പ്രവര്‍ത്തകരെ താക്കീത് ചെയ്യുമെന്ന് വി.കെ.ശ്രീകണ്ഠന്‍

പാലക്കാട് - വന്ദേഭാരത് എക്സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ദൃശ്യങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത് ചെയ്യുമെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി. പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല. പോസ്റ്റ്റിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബര്‍ ആക്രമണമാണെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. പോസ്റ്റര്‍ ഒട്ടിക്കാന്‍ ആര്‍ക്കും നിര്‍ദേശം കൊടുത്തിട്ടില്ല. മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ മഴവെള്ളം കിനിഞ്ഞിറങ്ങിയപ്പോള്‍ അതിനുമുകളില്‍ പോസ്റ്ററുകള്‍ വച്ച് സെല്‍ഫി എടുക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഗൂഢാലോചനയോ ആസൂത്രണമോ ഒന്നും ഇതിന് പിന്നിലില്ലെന്നും ട്രെയിന്‍ വികലമാക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

 

Latest News