Sorry, you need to enable JavaScript to visit this website.

ആദ്യ സര്‍വ്വീസിന് മുന്‍പ് വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച, മഴയത്ത് കോച്ചുകളില്‍ വെള്ളം ഇറങ്ങി

കണ്ണൂര്‍ - ആദ്യ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്‍പ് വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ ചോര്‍ച്ച കണ്ടെത്തിയത്. എ സി ഗ്രില്ലിലൂടെയാണ് ചോര്‍ച്ച. പിറകിലും മധ്യഭാഗത്തുമായി രണ്ടു കോച്ചുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായി. ചോര്‍ച്ച കണ്ടെത്തിയ കോച്ചുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. ഐ സി എഫില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സര്‍വീസ് ആയതിനാല്‍ ഇത്തരം പ്രശ്‌നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി പരിശോധന തുടരുമെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു. കാസര്‍കോട് ട്രെയിന്‍ നിര്‍ത്തിയിടാന്‍ ട്രാക് ഇല്ലാത്തതിനാല്‍ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിര്‍ത്തിയിടുകയെന്നും അധികൃതര്‍ വ്യക്തമാക്കി. കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിനിന്റെ ആദ്യ സര്‍വ്വീസ്  ആരംഭിക്കുക.  ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും.

 

Latest News