ദുബൈ- വ്യത്യസ്ഥമായ സിനിമകള്‍ ചെയ്ത് ശ്രദ്ധ നേടിയ സംവിധായകനും നിര്‍മ്മാതാവുമായ വിജീഷ് മണിക്ക് പിറന്നാള്‍ സമ്മാനമായി ദുബൈ ഗോള്‍ഡന്‍ വിസ. 2021ലെ ഓസ്‌ക്കാര്‍ ചുരുക്കപ്പട്ടികയിലും ഗിന്നസ് റെക്കാര്‍ഡ് ഉള്‍പ്പടെ
നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും നേടിയിട്ടുള്ള ആളാണ് ഇദ്ദേഹം.
സാമൂഹ്യശ്രദ്ധ ഏറെ നേടിയ അട്ടപ്പാടിയിലെ മധു വധക്കേസിനെ ആസ്പദമാക്കി യുവതാരം അപ്പാനി ശരത്തിനെ നായകനാക്കി തയ്യാറാക്കിയ 'ആദിവാസി' എന്ന ചിത്രം റിലീസിന് ഒരുങ്ങിയ വേളയിലാണ് ഇത്തരമൊരു സന്തോഷം കൂടി വിജീഷ് മണിയെ തേടിയെത്തുന്നത്. ഇ. സി. എച്ച് ഡിജിറ്റലില്‍ നടന്ന ചടങ്ങില്‍ സി. ഇ. ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ചടങ്ങില്‍ അലി അല്‍ കഅബി, ഐശ്വര്യ ദേവന്‍, നിഷാദ് പി. വി, അനില്‍ ലാല്‍, റഷീദ് ദേവാ എന്നിവര്‍ പങ്കെടുത്തു.