Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി  വന്ദേ ഭാരതെന്ന്- മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്

കോഴിക്കോട്- ഇന്ന് നമ്മുടെ പ്രധാനമന്ത്രി കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തിരിക്കുകയാണ്. കഥകളിയുടേയും കളരി പയറ്റിന്റേയും ആയുര്‍വേദത്തിന്റേയും നാടായ കേരളത്തിന് ഇനി ഒരു ആകര്‍ഷണം കൂടിയുണ്ട്. അത് വന്ദേ ഭാരതാണ്. കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളിയെന്ന്. കേരളത്തിലെ ജനങ്ങള്‍ക്ക് ഈ മനോഹര സമ്മാനം നല്‍കിയ പ്രധാനമന്ത്രിക്ക് നന്ദി'- അശ്വിനി വൈഷ്ണവ് പറഞ്ഞു.
180 കിമി വേഗതയാണ് ട്രെയിനിന് ഉള്ളതെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. 35 വര്‍ഷത്തെ ആയുസാണ് വന്ദേ ഭാരതിനുള്ളത്. കേരളത്തിലെ റെയില്‍വേ ട്രാക്കുകളുടെ വേഗത 80-90 കിമി  ആണ്. അതുകൊണ്ട് തന്നെ ലോകോത്തര നിലവാരമുള്ള സിഗ്‌നലിംഗ് സിസ്റ്റം അവതരിപ്പിച്ച്, റെയില്‍വേ ഘടനയും വളവുകളും മാറ്റി അടുത്ത 18-24 മാസത്തിനകം വന്ദേ ഭാരതിന്റെ വേഗത വര്‍ധിപ്പിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. 381 കോടി രൂപയാണ് വന്ദേഭാരതിന്റെ വേഗത വര്‍ധിപ്പിക്കാനായി പ്രധാനമന്ത്രി കേരളത്തിന് അനുവദിച്ചതെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.
2009 മുതല്‍ 2014 വരെയുള്ള കാലത്ത് കേരളത്തിന് വെറും 371 കോടി രൂപയാണ് റെയില്‍വേ വികസനത്തിനായി അനുവദിച്ചിരുന്നതെന്ന്. എന്നാല്‍ 2014ന് ശേഷം മോഡി ഇത് ഇരട്ടിയാക്കി. ഈ വര്‍ഷം 2033 കോടി രൂപയാണ് കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി പ്രധാനമന്ത്രി അനുവദിച്ചിരിക്കുന്നത്. കൊല്ലം, എറണാകുളം, എറണാകുളം ടൗണ്‍, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല, ചെങ്ങന്നൂര്‍, തൃശൂര്‍ എന്നിങ്ങനെ കേരളത്തിലെ പ്രധാന സ്റ്റേഷനുകളെല്ലാം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്റെ രൂപകല്‍പന മികച്ചതാണ്. ഈ പ്രത്യേകത നിലനിര്‍ത്തികൊണ്ട് തന്നെ സ്റ്റേഷന്‍ ആധുനികവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 
ചൊവ്വാഴ്ച ഉദ്ഘാടനദിനത്തിലെ സൗജന്യ യാത്രയില്‍ പലേടത്തും മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ക്ഷണിതാക്കളായിരുന്നു. കോഴിക്കോട്ടു നിന്ന് വന്ദേഭാരതില്‍ കയറിയ റെയില്‍വേയുടെ അതിഥികള്‍ കന്നി യാത്രയില്‍ തലശ്ശേരി വരെ യാത്ര ചെയ്തു. ചെന്നൈ സൂപ്പര്‍ ഫാസറ്റില്‍ ഇതേ സംഘത്തിന് മടക്കയാത്രയുമൊരുക്കി. കണ്ണൂരിലെ പത്രക്കാര്‍ക്ക് പയ്യന്നൂര്‍ വരെ യാത്ര ചെയ്യാനായിരുന്നു ക്ഷണം. സ്റ്റോപ്പില്ലെങ്കിലും ആദ്യ ദിവസം തിരൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ വന്ദേഭാരത് നിര്‍ത്തിയിരുന്നു.


 

Latest News