Sorry, you need to enable JavaScript to visit this website.

കെ. ബി. എഫ്. സി യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമി 2023-24 ബാച്ച് ട്രയല്‍സ് 

കൊച്ചി- കേരള ബ്ലാസ്റ്റേഴ്സ് എഫ്. സിയുടെ യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമിയുടെ (വൈ. ബി. എസ്. എ) 2023- 24 ബാച്ചിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുന്നു. അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇതിനായുള്ള സ്‌കോളര്‍ഷിപ്പ് ട്രയല്‍സില്‍ പങ്കെടുക്കാം. ഏപ്രില്‍ 28, 29, 30 ദിവസങ്ങളിലായി സംസ്ഥാനത്ത് വൈ. ബി. എസ്. എയുടെ അറുപത് കേന്ദ്രങ്ങളിലാണ് ട്രയല്‍സ് നടക്കുന്നത്.
 
ട്രയല്‍സിലൂടെ കേരളത്തിലെ കുരുന്നു പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് ലോകോത്തര നിലവാരമുള്ള സൗകര്യത്തോടുകൂടി പരിശീലനം നല്‍കുക എന്നതാണ് വൈ. ബി. എസ്. എ ലക്ഷ്യമിടുന്നത്. ട്രയല്‍സില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അക്കാദമിക് ഫീസിന്റെ 50 ശതമാനം സ്‌കോളര്‍ഷിപ്പായി ലഭിക്കും. ഫുട്ബോള്‍ സ്വപ്നം കണ്ട് കഴിയുന്ന കുട്ടികള്‍ക്ക് അവരുടെ കുതിപ്പിന് മഹത്തായ സേവനം വൈ. ബി. എസ്. എ ഉറപ്പു നല്‍കുന്നു.

വിജയകരമായ മൂന്നാം വര്‍ഷത്തിലേക്കാണ് അക്കാദമി കടക്കുന്നത്. അടിസ്ഥാന വികസനത്തിന്റെ ഭാഗമായി 14 ജില്ലകളിലായി 80 കേന്ദ്രങ്ങളാണുള്ളത്. ഇതുവരെ 18 വയസില്‍ താഴെയുള്ള 9,000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം കേരളത്തിലെ സ്‌കൂളുകളുമായി ചേര്‍ന്ന് അത് വിപൂലികരിക്കാനും കെ. ബി. എഫ്. സി യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമി ലക്ഷ്യമിടുന്നു. 

രജിസ്റ്റര്‍ ചെയ്യുന്നതിന് www.sporthood.in/ybsatrials എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 844 844 9224 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News