ജിദ്ദ- സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷന്‍ കാവേരിയുടെ മേല്‍നോട്ട ചുമതലയുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്‍ ജിദ്ദയില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
പോര്‍ട്ട് സുഡാനിലും ജിദ്ദയിലും അത്യാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഓപറേഷന്‍ കാവേരി ടീം സുസജ്ജമാണെന്നും ആദ്യ കപ്പല്‍ എത്തിച്ചേര്‍ന്നാലുടന്‍ അവരെ സ്വീകരിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
16 മലയാളികളടക്കം 258 പേരാണ് ഐ.എന്‍.എസ് സുമേധയിലുള്ളത്. രണ്ടാമത്തെ കപ്പലായ ഐ.എന്‍.എസ് തേജില്‍ എത്രപേരുണ്ടാകുമെന്ന് വ്യക്തമായിട്ടില്ല.