വന്ദേഭാരതില്‍ പോസ്റ്റര്‍, വി.കെ ശ്രീകണ്ഠന്റേത് വിലകുറഞ്ഞ പരിപാടിയെന്ന് വി. മുരളീധരന്‍

ജിദ്ദ- വന്ദേഭാരത് ട്രെയിനിന് പുറത്ത് സ്വന്തം പോസ്റ്ററുകള്‍ പതിച്ച വി.കെ. ശ്രീകണ്ഠന്‍ എം.പിയെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിശിതമായി വിമര്‍ശിച്ചു.
വിലകുറഞ്ഞ നടപടിയായിപ്പോയി ഇതെന്നും ഭാരതത്തിന്റെ അഭിമാനമായ വന്ദേഭാരത് ട്രെയിനെ സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നിലവാരമാണിത് കാണിക്കുന്നതെന്നും ഇപ്പോള്‍ ജിദ്ദയിലുള്ള മുരളീധരന്‍ പറഞ്ഞു.

 

Latest News