Sorry, you need to enable JavaScript to visit this website.

റിയാദിലും മക്കയിലും മദീനയിലും ഇന്ന് രാത്രി 10 മണി വരെ ഇടിമിന്നലിന് സാധ്യത, മുന്നറിയിപ്പ്

ജിദ്ദ-റിയാദിൽ അടക്കം സൗദിയുടെ നിരവധി പ്രദേശങ്ങളിൽ ഇന്ന് രാത്രി പത്തുവരെ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. റിയാദ്, മക്ക, അൽഖസിം, ഹായിൽ, മദീന, ജിസാൻ, അസീർ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദവാദ്മി, അൽറെയ്ൻ, അൽഖുവയ്യ, അഫീഫ്, ഗാമിദ് അൽസനാദ് ബ്രാഞ്ച്, അൽമുസ്തദിദ, ഗസ്‌ലാനെ, അൽഷാനാൻ, അൽകഹ്ഫ എന്നിവടങ്ങളിലും മഴ പെയ്യും. 

ബാരിഖ്, റിജാൽ അൽമ, മഹായിൽ, അൽനമസ്, ബൽഖർൻ, തനീമ, അബ, അഹദ് റുഫൈദ, അൽഹർജ, അൽറബൂവ, ഖമീസ് മുശൈത്ത്, തായിഫ് എന്നിവടങ്ങളിലും മഴ പെയ്യും. പൊടിക്കാറ്റ്, ആലിപ്പഴം, പേമാരി എന്നിവക്കും സാധ്യതയുണ്ട്. രാത്രി പത്തുവരെയാണ് നിലവിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
 

Latest News