കൊച്ചി - നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. ഇരുവരുടെയും സിനിമകളുമായി ഇനി മുതല്‍ സഹകരിക്കില്ലെന്നും സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ തീരുമാനിച്ചു. പലപ്പോഴും ബോധമില്ലാതെയാണ് ഇവര്‍ സെറ്റില്‍ വരുന്നതെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. നിര്‍മ്മാതാക്കളുടെയും ടെക്‌നീഷ്യന്‍മാരുടെയും സംഘടനകളും താര സംഘടനയായ അമ്മയുടെ ഭാഗത്ത് നിന്ന് ഇടവേള ബാബുവുമാണ് ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നത്. മറ്റ് പല നടന്‍മാരും ലഹരി ഉപയോഗിച്ച് സെറ്റില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. ഇവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തും. സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.