Sorry, you need to enable JavaScript to visit this website.

കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി കള്ള പ്രചാരണം നടത്തുന്നുവെന്ന് എം.വി ഗോവിന്ദന്‍


തിരുവനന്തപുരം - കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി കള്ളപ്രചാരണം നടത്തുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.  വികസനത്തില്‍ കേരളം പിന്നോട്ടാണെന്നാണ് പ്രധാനമന്ത്രി ഇവിടെ വന്ന് പറഞ്ഞത്. എന്നാല്‍ നീതി ആയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ സൂചികകളിലും മുന്നിലാണ്. കേന്ദ്രവിഹിതം വെട്ടിക്കുറക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനും കേന്ദ്രം നല്‍കുന്നത് തുച്ഛമായ തുകയാണ്. ആര്‍ എസ് എസിന്റെ വ്യജ പ്രചാരണങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുകയാണ്. ഹിന്ദുത്വം പറഞ്ഞു നടക്കുന്നവര്‍ക്ക് എങ്ങനെ ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ കഴിയും. ക്രിസ്ത്യാനികള്‍ ആഭ്യന്തര ശത്രുക്കള്‍ എന്ന് പറഞ്ഞവരാണ് ആര്‍ എസ് എസ് എന്നും എം.വി.ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

 

Latest News