കണ്ണൂര്‍-മലയാളി യുവതിയെ ദുബൈയില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ബറേലി സ്വദേശിയായ നദീം ഖാനെയാണ്(26) പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരിക്കൂര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുബായില്‍ നദീം ഓടിച്ചിരുന്ന ബസില്‍ കണ്ടക്ടറായിരുന്നു യുവതി. വിവാഹ വാഗ്ദാനം നല്‍കി പലതവണ നദീം പീഡിപ്പിച്ചു എന്നതാണ് പരാതി. യുവതി ഗര്‍ഭിണിയായതോടെ യുപിയിലേക്കു കടന്നതായും പരാതിയില്‍ പറയുന്നു.