Sorry, you need to enable JavaScript to visit this website.

കുതിച്ചുപാഞ്ഞ് വേഗ രാജാവ്;  പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു 

തിരുവനന്തപുരം- വന്ദേഭാരത് യാത്ര തുടങ്ങി. പ്രധാനമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഫ്ളാഗ് ാേഫ് ചെയ്തതോടെയാണ് കേരളത്തില്‍ വന്ദേഭാരത് യാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവര്‍ത്തകരുമാണ് ആദ്യ വന്ദേ ഭാരത് എകസ്പ്രസില്‍ ഇടംനേടിയത്. വന്ദേ ഭാരതിന് ഇന്ന് മാത്രം 14 സ്റ്റോപ്പുകളാകും ഉണ്ടാവുക.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ശശി തരൂര്‍ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 8 മണിക്കൂര്‍ 5 മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലര്‍ സര്‍വീസ്. റഗുലര്‍ സര്‍വീസ് നാളെ കാസര്‍ഗോഡ് നിന്നും, 28 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. അനുവദിച്ച സ്റ്റോപ്പുക്കള്‍ക്ക് പുറമെ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശ്ശേരി, പയ്യന്നൂര്‍, എന്നീ സ്റ്റേറ്റേഷനുകളില്‍ കൂടി ഇന്നത്തെ ഉദ്ഘാടന സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തും.

Latest News