റിയാദ്- ഏഴാമത് ഇന്റർ കേളി ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേളി മലാസ്, ഉമ്മുൽ ഹമാം ഏരിയ ടീമുകളുടെ ജഴ്സി പ്രകാശനം ചെയ്തു. കേളിയുടെ മുഴുവൻ ഏരിയകളിലേയും ടീമുകൾ മാറ്റുരക്കുന്ന ഏകദിന ടൂർണമെന്റ് ഏപ്രിലിൽ അരങ്ങേറും.'ഫോക്കസ് ലൈൻ മലാസ്; എന്ന് പേരിട്ടിരിക്കുന്ന മലാസ് ഏരിയ ടീമിന്റെ ജഴ്സി പ്രകാശനം സുലൈമാനിയയിലെ മലാസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഏരിയ സ്‌പോർട്‌സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്‌പോർട്‌സ് കമ്മിറ്റി ചെയർമാൻ നിസാമുദ്ധീൻ അധ്യക്ഷനായി. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയ സ്‌പോർട്‌സ് കമ്മിറ്റി ചെയർമാനും ടീമിന്റെ സ്‌പോൺസറുമായ ഫോക്കസ് ലൈൻ ഷിപ്പിംഗ് കമ്പനി കോമേർഷ്യൽ ഹെഡ് നിസാമുദ്ധീൻ ടീം ക്യാപ്റ്റൻ ആമിറിന് ജഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു. കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, മലാസ് ഏരിയ രക്ഷാധികാരി കൺവീനർ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ ജവാദ് പരിയാട്ട്, കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, മലാസ് ഏരിയ ആക്ടിംഗ് സെക്രട്ടറി സുജിത് വി.എം, ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വകുറുശ്ശി, ട്രഷറർ നൗഫൽ ഉള്ളാട്ട്ചാലി, മലാസ് ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ടീം അംഗങ്ങൾ, ഏരിയക്ക് കീഴിലെ വിവിധ യൂനിറ്റംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ടീം ക്യാപ്റ്റൻ അമർ. പി ചടങ്ങിന് നന്ദി പറഞ്ഞു.
'ഡെസെർട്ട് സ്റ്റാർസ്' എന്ന് പേരിട്ടിരിക്കുന്ന ഉമ്മുൽ ഹമാം ഏരിയ ടീമിന്റെ ജേഴ്സി പ്രകാശനം ഏരിയ രക്ഷധികാരി ആക്ടിംഗ് കൺവീനർ ചന്ദ്രചൂഢൻ ടീം ക്യാപ്റ്റൻ ബഹാവുദ്ധീന് നൽകി കൊണ്ട് നിർവഹിച്ചു. 'ഈസി കുക്ക്' ആണ് ജഴ്‌സി സ്‌പോൺസർ ചെയ്തിരിക്കുന്നത്. ചടങ്ങിൽ ഏരിയ പ്രസിഡന്റ് ബിജു അധ്യക്ഷനായി, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതം പറഞ്ഞു. ഏരിയ സ്‌പോർട്‌സ് കൺവീനർ മൻസൂർ, കേളി കുടുംബ വേദി പ്രവർത്തകർ, ഉമ്മുൽ ഹമാം ഏരിയയിലെ വിവിധ യൂനിറ്റംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഏരിയ ട്രഷറർ സുരേഷ്. പി ചടങ്ങിന് നന്ദി പറഞ്ഞു.