Sorry, you need to enable JavaScript to visit this website.

വി മുരളീധരന്‍ ജിദ്ദയില്‍, ഇന്ത്യക്കാരെ  നാട്ടിലെത്തിക്കാന്‍ അഞ്ച് വിമാനങ്ങള്‍ റെഡി 

കൊച്ചി- ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് ജിദ്ദയിലെത്തി. ഇന്ത്യക്കാരെ ഡുഡാനില്‍ നിന്നും ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ 'കാവേരിക്ക്' വി മുരളീധരന്‍ നേതൃത്വം നല്‍കും. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് യാത്ര.
സുഡാനില്‍ നിന്നും ജിദ്ദ വഴിയാണ് രക്ഷാദൗത്യം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും അഞ്ച് വിമാനങ്ങള്‍ ജിദ്ദയിലെത്തിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തിലാണ് സുഡാനില്‍ നിന്നും ഒഴിപ്പിക്കുന്നവരെ ജിദ്ദയിലെത്തിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ സുഡാന്‍ തുറമുഖത്ത് എത്തി. ഇതിനകം അഞ്ഞൂറോളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനില്‍ എത്തിച്ചു.

Latest News