തിരുവനന്തപുരം - പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് തിരുവനന്തപുരത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിലടലും നിര്‍വ്വഹിക്കും. കൊച്ചിയില്‍ നിന്ന് രാവിലെ 9. 30ന് വിമാന മാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി 10.15ന് വിമാനത്താവളത്തില്‍ എത്തും. 10.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്റ്റേഷനില്‍ ചെലവഴിക്കും. 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുന്ന പ്രധാനമന്ത്രി റെയില്‍വേയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം അടക്കമുള്ള പരിപാടികള്‍ നിര്‍വഹിക്കും. 12.40 ന് പ്രധാനമന്ത്രി തിരികെ ഗുജറാത്തിലേക്ക് മടങ്ങും.