മലബാറിലെ കോഴിക്കൂടുകള്‍ക്ക് നല്ല കാലമായി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ചിത്രമായിരുന്നു. പ്രിയപ്പെട്ട അര്‍ജന്റീന ടീമിന് വേണ്ടി ഒരുക്കിയ ഫ്‌ളക്‌സുകള്‍ വീട്ടിന് പിന്നിലെ കോഴിക്കൂടുകള്‍ക്ക് മേല്‍ക്കൂരയായി മാറി. അര്‍ജന്റീനിയക്കാരും ലക്ഷക്കണക്കിന് മലയാളി ആരാധകരും ഉറങ്ങാത്ത രാത്രിയായിരുന്നു പിന്നിട്ടത്.
ലോകകപ്പില്‍ പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന അര്‍ജന്റീനയ്ക്ക് ട്രോള•ാരുടെ പൊങ്കാലയാണ്. മെസ്സിയെ പറഞ്ഞിട്ട് കാര്യമില്ലെന്നും കുറ്റം മുഴുവന്‍ സാംപോളിയുടേതാണെന്നുമാണ് ട്രോള•ാരുടെ അഭിപ്രായം. എങ്കിലും ആരാധകരും ട്രോളമാരും കലിപ്പിലാണ്.
കിരീട പ്രതീക്ഷയുമായി എത്തിയ മെസിയും കൂട്ടരും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകലിന്റെ വക്കിലെത്തിയിരിക്കുന്നു. ഈ ടീം ഇനി മുന്നോട്ടു പോയിട്ട് എന്ത് ചെയ്യാനാണ് എന്നാണു ആരാധകരുടെയും ചോദ്യം. പ്രാദേശിക നിലവാരം പോലും കാണിക്കാത്ത പ്രതിരോധ നിരയും ഗോളിയും ചേര്‍ന്ന് ടീമിന്റെ ചരമഗീതം എഴുതുകയായിരുന്നു.
ദുരന്തനായകനായി മെസി എല്ലാത്തിനും മൂക സാക്ഷിയായി. മെസിക്ക് ലഭിച്ചതിലധികം പാസ് ടീമിന്റെ ഗോളിക്കാണ് ലഭിച്ചത്. അര്‍ജന്റീന പ്രതിരോധത്തെ നാണംകെടുത്തിയാണ് റാക്കിട്ടിച്ച് അവസാന ഗോള്‍ നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയോട് അര്‍ജന്റീന പരാജയപ്പെട്ടത് എന്നതല്ല തോറ്റ രീതിയിലാണ് ഏവരെയും നിരാശപ്പെടുത്തിയത്.
മത്സരശേഷം മെസ്സി നിശ്ബദനായി ഡ്രെസ്സിങ്ങ് റൂമിലേക്ക് കയറിപ്പോയ കാഴ്ച വേദനാജനകമായിരുന്നു. അര്‍ജന്റീന തോറ്റതിന് കാരണം കണ്ടു പിടിച്ച വിരുത•ാരും ഫേസ്ബുക്കിലുണ്ടായിരുന്നു. വൈദ്യുതി മന്ത്രിയും ചിന്തയുമുള്‍പ്പെടെയുള്ള സഖാക്കളുടെ കലവറയില്ലാത്ത പിന്തുണ അര്‍ജന്റീനയ്ക്കുണ്ടായിരുന്നു.