മലപ്പുറം-നടൻ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് മലപ്പുറം കാളികാവിന് സമീപം പൂങ്ങോട് ഫുട്‌ബോൾ ചടങ്ങിനിടെ. മൈതാനത്ത് ഉദ്ഘാടന ചടങ്ങിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഐ.സിയുവിലാണ്. ആരോഗ്യനില ഭദ്രമാണെന്നാണ് വിവരം.