Sorry, you need to enable JavaScript to visit this website.

ടെറസിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

ഉദുമ- വീടിന്റെ ടെറസ് ശുചീകരിക്കുന്നതിനിടയിൽ വീണ ഗൃഹനാഥൻ മരിച്ചു. ഉദുമയിലെ ഓട്ടോ ഡ്രൈവർ കൊക്കാലിലെ കെ. രാഘവൻ (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വീടിന്റെ മേൽത്തട്ട് ശുചീകരിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ രാഘവനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. എം.ബി. നാരായണിയുടെയും പരേതനായ കൃഷ്ണന്റെയും മകനാണ്. ഭാര്യ: പ്രീയ. മക്കൾ: മേഘ, അനഘ (ഇരുവരും വിദ്യാർത്ഥിനികൾ). സഹോദരങ്ങൾ: കെ. ചന്ദ്രൻ, പ്രഭാകരൻ, രാജൻ, പുരുഷോത്തമൻ, ബേബി, അനിത, പ്രമീള.
 

Latest News