ജിദ്ദ- സംഘര്‍ഷം തുടരുന്ന സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍നിന്ന് ഒഴിപ്പിച്ച കൊറിയന്‍ പൗരന്മാരെ ജിദ്ദയിലെത്തിച്ചു.
കൊറിയക്കാര്‍ക്ക് പൂക്കളും മധുരവും നല്‍കി സ്വീകരിക്കുന്ന വീഡിയോ കാണാം.
സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു. ഓപ്പറേഷന്‍ കാവേരി എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിട്ടുള്ളത്. 500ഓളം ഇന്ത്യക്കാരെ സുഡാനിലെ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനില്‍ എത്തിച്ചുകഴിഞ്ഞു. ഇനിയും കൂടുതല്‍പേരെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കപ്പലുകളും വിമാനങ്ങളും അയച്ചുകഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
രണ്ട് വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും കപ്പല്‍ സുഡാന്‍ തീരത്തേക്ക് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വ്യോമസേനയുടെ സി130 ജെ വിമാനങ്ങളും ഐഎന്‍എസ് സുമേധ എന്ന കപ്പലുമാണ് സുഡാനില്‍നിന്നുള്ള ഒഴിപ്പിക്കലിനായി ഇന്ത്യ ഉപയോഗിക്കുന്നത്. ഏതാനും ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെ ഫ്രാന്‍സ് ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
بالورود والحلوى..
— أخبار السعودية (@SaudiNews50) April 24, 2023
المملكة تستقبل الرعايا الكوريين بعد أن تم إجلاؤهم من السودان إلى جدة.
-
pic.twitter.com/B66xrd1DZY