നജ്‌റാന്‍ - മരുഭൂമിയില്‍ ഉല്ലാസ യാത്രക്കിടെ നിര്‍ത്തിയിട്ട പിക്കപ്പിനു മുകളിലേക്ക് ജീപ്പ് മറിഞ്ഞു. മരുഭൂമിയില്‍ മഞ്ഞുവീഴ്ചക്കും മഴക്കുമിടെ ഉല്ലാസ യാത്രയായി നിരവധി പേര്‍ എത്തിയ സമയത്താണ് അപകടം. നിയന്ത്രണം വിട്ട് പലതവണ കരണം മറിഞ്ഞ ജീപ്പ് അവസാനം താഴ്ഭാഗത്ത് നിര്‍ത്തിയിട്ട പിക്കപ്പിനു മുകളിലേക്ക് മറിയുകയായിരുന്നു. മറ്റുള്ളവര്‍ ഓടിയെത്തി ജീപ്പ് യാത്രക്കാരെ രക്ഷിച്ചു. അപകടത്തില്‍ ജീപ്പിനും പിക്കപ്പിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
— Baher Esmail (@EsmailBaher) April 24, 2023