ആലപ്പുഴ - സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു. ആലപ്പുഴ സനാതനപുരം വാര്‍ഡില്‍ കാര്‍ത്തികയില്‍ മാലാ ശശിയാണ് (48) മരിച്ചത്. മാതാ സീനയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് അധ്യാപികയാണ്. സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇവരുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റ് രണ്ട് ഇരുചക്ര വാഹനങ്ങളെയും കാര്‍ ഇടിച്ചു തെറിപ്പിച്ചു. റോഡില്‍ തെറിച്ച് വീണ മാലാ ശശിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. മാലയുടെ ഭര്‍ത്താവ് അനില്‍കുമാര്‍ ഷാര്‍ജയിലാണ്. മക്കള്‍; അനീഷ് കുമാര്‍ (മെഡിക്കല്‍ വിദ്യാര്‍ഥി), അശ്വിന്‍ കുമാര്‍ (എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി).