പാലക്കാട് - അട്ടപ്പാടി തേക്കുപ്പനയില്‍ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രങ്കന്‍ ആണ് മരിച്ചത്. പഞ്ചക്കാട്ടില്‍ കശുവണ്ടി പെറുക്കാന്‍ ഇന്നലെ വൈകുന്നേരം പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് കാട്ടാനായുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.