Sorry, you need to enable JavaScript to visit this website.

VIDEO - സൗദിയിൽ മലയാളി യുവതിയുടെ മതംമാറ്റം; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ആതിര എന്ന ആയിശ

ജിദ്ദ- തന്റെ മതംമാറ്റവുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും തൃശൂർ സ്വദേശി ആതിര മോഹൻ എന്ന ആയിശ. ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആതിര മോഹൻ എന്ന ആയിശ ഇക്കാര്യം പറഞ്ഞത്. വിവിധ മതങ്ങളെ പറ്റി പഠിച്ചതിന്റെ അടിസ്ഥാനത്തിൽ, സ്വമനസാലെയാണ് ഇസ്ലാം സ്വീകരിച്ചതെന്നും ആയിശ വ്യക്തമാക്കി. ഭർത്താവുമായി അകന്നുകഴിയുകയാണ്. പത്തുവർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. സ്വരചേർച്ചയില്ലായ്മയെ തുടർന്ന് ഈ ബന്ധം അധികം നീണ്ടുപോയില്ല. ഇതിൽ എട്ടു വയസുള്ള ഒരു ആൺകുട്ടിയുണ്ട്. കുട്ടിയെ തനിക്ക് കിട്ടാനുളള കേസുമായി മുന്നോട്ടുപോകുകയാണ്. ഇതിനിടിയാണ് പുതിയ വിവാദമുണ്ടായത്.

റമദാൻ രണ്ടിനാണ് ഇസ്ലാം സ്വീകരിക്കുന്നതിനുള്ള നിയമനടപടി ക്രമങ്ങൾ തുടങ്ങിയത്. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്ക് എതിരെ സാധ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിശ വ്യക്തമാക്കി. ആയിശ ജോലി ചെയ്യുന്ന അൽമാസ് ആശുപത്രി പ്രതിനിധികളായ മാനേജർ ആസിഫ് അലി, ജന.മാനേജർ മുസ്തഫ സയിദ്, ഡയറക്ടർമാരായ  സി.കെ കുഞ്ഞിമരക്കാർ, റാഫി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ആയിശക്ക് എതിരെ നടക്കുന്ന പ്രചാരണത്തിൽ ആശുപത്രി മാനേജ്‌മെന്റും നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.  
സൗദിയിൽ മതംമാറി ആയിശയെന്ന പേരു സ്വീകരിച്ച ആതിര മോഹനെ സിറിയൻ ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. റേഡിയോളജിസ്റ്റായാണ് ആതിര സൗദിയിൽ ജോലിക്കെത്തിയത്.

 

Latest News