പനമരം-വയനാട് സ്വദേശി കണ്ണൂർ കക്കയാട് പാലപ്പുഴയിൽ മുങ്ങിമരിച്ചു. നടവയൽ ചിറ്റാലൂർക്കുന്ന് കാഞ്ഞിരത്തിങ്കൽ ഷിജി ജോസഫാണ്(47) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കണ്ണൂർ ആലക്കോടിൽ സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘത്തിലെ അംഗമാണ് ഷിജി. വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. രക്ഷാപ്രവർത്തനത്തിനിറങ്ങിയ പ്രദേശവാസികൾ പുറത്തെടുത്തപ്പോൾ അനക്കം ഉണ്ടായിരുന്നില്ല. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം പേരാവൂർ ഗവ.ആശുപത്രി മോർച്ചറിയിൽ.