Sorry, you need to enable JavaScript to visit this website.

വയനാട് സ്വദേശികളായ രണ്ടു പേർ പിറവത്ത് മുങ്ങി മരിച്ചു

കൽപറ്റ-രണ്ട് വയനാട് സ്വദേശികൾ പിറവം പുഴയിൽ  മുങ്ങിമരിച്ചു. പനമരം കാപ്പുംച്ചാൽ കുഴിമുള്ളിയിൽ റോജസ്-സിജി ദമ്പതികളുടെ മകൻ ഡെറിൻ(19), കമ്പളക്കാട് കരിമ്പടംകുന്ന് വടക്കേടത്ത് ബേബി-റീന ദമ്പതികളുടെ മകൻ സെബിൻ ജോസഫ്(22) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് ഷോപ്പ് ജീവനക്കാരാണ് ഇരുവരും. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഹാൻസി, ന്യൂ റോസ് എന്നിവർ ഡെറിന്റെ സഹോദരങ്ങളാണ്. കണിയാമ്പറ്റ പഞ്ചായത്ത് 15-ാം വാർഡ് ആശ വർക്കറാണ് സെബിന്റെ മാതാവ് റീന. സഹോദരൻ: സജിൻ.
 

Latest News