തൊടുപുഴ- വെങ്ങല്ലൂരിൽ നിന്ന് 15കാരിയായ വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. ശനിയാഴ്ച രാത്രിമുതലാണ് കുട്ടിയെ കാണാതായതെന്ന് രക്ഷിതാക്കൾ തൊടുപുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
പെൺകുട്ടിയെ കാണാതായ ശേഷം വെങ്ങല്ലൂരിൽ നിന്ന് തന്നെയൊരു ഇതര സംസ്ഥാന തൊഴിലാളിയും അപ്രത്യക്ഷനായി. പെൺകുട്ടി ഇയാൾക്കൊപ്പമുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. രാത്രി വൈകിയും പെൺകുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഡൊമസ്റ്റിക് എയർപോർട്ടുകൾ, ചെക്ക്പോസ്റ്റുകൾ, ടോൾപ്ലാസകൾ എന്നിവിടങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു.