കാസർകോട്- അഞ്ചു വയസ്സുകാരിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ കാറടുക്ക കർമ്മംത്തൊടി മൊയ്തീൻ കുഞ്ഞിയുടെ മകൾ ഫാത്തിമത്ത് മെഹ്സ (5) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ അടുക്കത്തോടി പുഴയിലാണ് മുങ്ങി മരിച്ച നിലയിൽ കണ്ടത്. ആദൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തീകരിച്ച് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.