കോഴിക്കോട്- കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വീണ്ടും പുകഴ്ത്തലുമായി നടൻ ഹരീഷ് പേരടി. നല്ലത് ആരു ചെയ്താലും ഇനിയും പുകഴ്ത്തുമെന്നും ഹരീഷ് വ്യക്തമാക്കി. വന്ദേഭാരതിന്റെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞതുമായി ബന്ധപ്പെട്ടാണ് ഹരീഷിന്റെ പോസ്റ്റ്്.
ഹരീഷിന്റെ വാക്കുകൾ:
ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല. കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ നിറയെ ഉമ്മകൾ. എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം. ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം.25 ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു.എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും. എന്റെ പേര്..ഹരീഷ് പേരടി