മണ്ണാർക്കാട് - വെൽഫെയർ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.സി. ഹംസ (62) നിര്യാതനായി. എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പത്തിരിപ്പാല മൗണ്ട്‌സീന സ്‌കൂൾ സി.ഇ.ഒയും ഇർഷാദ് ഗ്രൂപ്പ് ചെയർമാനുമാണ്.
പിതാവ് കുമരംപുത്തൂർ പുതുവച്ചോല പരേതനായ മൂസ ഹാജി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഫാഇസ, ഫർഹ, ഫർസീന, ഫാഹിദുദ്ദീൻ, ഫസ്‌ന, ഹസീബ് അഹമ്മദ്, ഫസീഹ മറിയം. മരുമക്കൾ: എ. റഷീദുദ്ദീൻ (ദുബായ്), സിറാലി യൂസുഫ് (ആലത്തൂർ), ഹബീബ് റഹ്മാൻ, മൻസൂർ. ഖബറടക്കം ഇന്ന് (വെള്ളി) വൈകുന്നേരം അഞ്ച് മണിക്ക് അരിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.