കല്‍പ്പറ്റ - വയനാട് പുഴമുടിയില്‍ കാര്‍ റോഡിന്റെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച് മൂന്ന് പേരെയും തിരിച്ചറിഞ്ഞു. ഇവര്‍ വിദ്യാര്‍ത്ഥികളാണ്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളും അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായ
ജിസ്‌ന മേരി ജോസഫ് (20), അഡോണ്‍ ബെസ്റ്റി (20), കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സ്‌നേഹ ജോസ് (20) എന്നിവരാണ് മരിച്ചത്. അഡോണിന്റെ സഹോദരി ഡിയോണ ബെസ്റ്റി, സ്‌നേഹയുടെ സഹോദരി സോന ജോസഫ്. കണ്ണൂര്‍ പൂളക്കുറ്റി സ്വദേശി സാന്‍ജോ ജോസ് അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം കല്‍പ്പറ്റ - പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്.